മാടമ്പിമാരും,കാവല്‍ മാലാഖയും പിന്നെ ഞാനും!


കാവല്‍ മാലാഖമാര്‍ എന്നൊക്കെ പറയുന്നത് വെറുതെ ഉള്ളതാ. അങ്ങനത വിശ്വാസങ്ങള്‍ ഒന്ന് വെച്ച് പുലര്‍ത്തരുത് എന്നെ മനസ്സിലായത്‌ ഇന്നലെയാണ്. നീണ്ട ക്യൂവിലും മറ്റും നിന്ന് മടുതത്തിന്റെ ക്ഷീണം മാറ്റാന്‍ ഒരു സിനിമ കണ്ടാലോ എന്ന് കരുതി ആണ് നാട്ടിലെ സുഹൃത്ത്‌ തന്ന ഒരു ഫോള്‍ഡര്‍ തുറന്നത്. ‘സിംഹാസനം’ എന്ന സിനിമക്ക് നറുക്ക് വീണു. ആലസ്യം മുഴുമിച്ച അവസ്ഥയില്‍ സിനിമ കമ്പ്യൂട്ടറിലെക്ക് പകര്തിയത്തിനു ശേഷം ഹാര്‍ഡ്‌ഡിസ്ക് ദൂരെ എറിഞ്ഞു. എന്നിട്ട് ബഹാദൂര്‍ ഷാ ചക്രവര്‍ത്തിയുടെ പടത്തില്‍ കാണുന്നത് പോലെ മൂന്നു തലയണ വെച്ച് അതില്‍ ചാഞ്ഞു കിടന്നു.

‘ഷാജി കൈലാസ്‌’ എന്ന് കണ്ടപ്പോള്‍ തന്നെ നിര്‍ത്തേണ്ടതായിരുന്നു. പക്ഷെ, തോന്നിയില്ല. കാവല്‍ മാലാഖ തോന്നിച്ചില്ല എന്നതാണ് സത്യം. (മാലഖയോടു ഇനി മിണ്ടില്ല!)
ചന്ദ്രഗിരി എന്ന് പേരുള്ള സ്ഥലം. അവിടെ ഒരു നാട്ടുരാജാവായി ചന്ദ്രഗിരി മാധവന്‍ (സായികുമാര്‍). കേരളത്തില്‍ അങ്ങനെ ഒരു പേരുള്ള സ്ഥലമുണ്ടോ, നമ്മുടെ നാട്ടുകാര്‍ സ്വയം അവരോധിത രാജാക്കന്മാരെ വക വെക്കുമോ എന്നതൊക്കെ ലോജിക്‌. അതിനു ഇവടെ സ്ഥാനമില്ല. ഈ മാധവന് പിന്‍ഗാമിയായ മകനായി പ്രിഥ്വിരാജ് എന്ന നടനവൈഭവം അവതരിപ്പിക്കുന്ന അര്‍ജുന്‍ അഥവാ അച്ചു എന്ന കഥാപാത്രം. ‘കോടി പുണ്യം ചെയ്‌താല്‍ മാത്രം കിട്ടും’ എന്ന് രണ്ടു പേരും അങ്ങോട്ടും ഇങ്ങോട്ടും പ്രകീര്‍ത്തിക്കുന്ന കഥാപാത്രങ്ങള്‍. രാജാവിന്‍റെ അങ്കരക്ഷകനായി മുസ്ലിം ക്വാട്ട ഫില്‍ ചെയ്യുന്നതിന് പോലെ ഒരു ജമാല്‍. (വിളിപ്പുറത്ത് വന്നു എന്തും സാധ്യമാക്കുന്ന ഒരു ജിന്നിനെ കുറിച്ച് പണ്ട് അറബിക്കഥയില്‍ വായിച്ചത് ഓര്‍ക്കുന്നു!) എറാന്‍ മൂളി, കാവി ഉടുത്തു ഒരു ഷാരടി എന്നിങ്ങനെ പതിവ് ചേരുവകള്‍ പാകത്തിന്. മുഖ്യമന്ത്രി മുതല്‍ താഴോട്ടു മത മേലധ്യക്ഷന്മാര്‍ വരെ കാര്യ സാധ്യത്തിനു വരുന്നത് മാധവന്‍റെ വീട്ടില്‍. ഈ മാധവന്‍റെ വീട് എന്ന് പറയുന്നത് മംഗലശ്ശേരി നീലകണ്ഠന്‍, അറയ്ക്കല്‍ മാധവനുണ്ണി, പൂമുള്ളി ഇന്ദുചൂഡന്‍, ആറാം തമ്പുരാന്‍ ആയ ജഗന്നാഥന്‍ തുടങ്ങിയ മറ്റു മഹാന്മാരുടെ വീടുമായി സാദൃശ്യമുള്ള ഒരു വീടാണ്. ആ വീട് വാങ്ങുമ്പോള്‍ ബോണസ് ആയി കിട്ടിയതാവനം ഈ ഭഗവതിയും തിരുവാഭരണവും! അന്നാട്ടിലെ ഭഗവതിക്ക് തിരുവാഭാരം കൊടുക്കുന്നതും, ഉത്സവം നടത്തുന്നതും രാജാവായ മാധവനാണ്. അദ്ദേഹത്തിനു ദേഷ്യം വന്നാല്‍ പിന്നില്‍ നിന്നും ആന അമറുന്ന ശബ്ദം കേള്‍ക്കാന്‍ സാധിപ്പിക്കുന്ന അസാമാന്യ സിദ്ധിയും കൈവശം ഉണ്ട്.
അടുത്ത ചേരുവ കുറച്ചു കഴിഞ്ഞു മാത്രം ചേര്‍ക്കേണ്ട ഒന്നാണ്. നായകനെ പ്രേമിക്കാന്‍ ജീന്‍സ്‌ മാത്രം ധരിച്ച ഒരു മോഡേണ്‍ പെണ്‍കുട്ടിയും, അവളോടു അസൂയ മുഴുത്തു, ധാവനി ഉടുത്തു, ചന്ദനം തൊട്ടു, തുളസിക്ക് വെള്ളം ഒഴിച്ച് നടക്കുന്ന ഒരു നാടന്‍ പെണ്‍കുട്ടിയും. മോഡേണ്‍ വേഴ്സസ് നാടന്‍ പ്രശ്നം… ആ വീടിന്‍റെ പ്രശ്നം തന്നെ ആയിരിക്കണം… പണ്ട് ആറാം തമ്പുരാന്‍ ആയിരുന്ന ജഗന്നാഥന്‍ സാറിനും ഈ പ്രശ്നം ഉണ്ടായതായി ഓര്‍ക്കുന്നു. പെട്ടെന്ന് വില്ലന്മാര്‍ വരുന്നു. സ്ഥിരം പ്രശ്നമായ പ്രതികാരം തന്നെ. പണ്ടെപ്പോഴോ മാധവന്‍ ചെയ്ത ഒരു നല്ല കാര്യം തെറ്റിദ്ധരിച്ചു പ്രതികാരം ചെയ്യാന്‍ വന്നിരിക്കുന്ന ആള്‍ക്കാരാണ്. ഒരു ഹോബിക്ക് വേണ്ടി അവര്‍ പാകിസ്ഥാനില്‍ അച്ചടിക്കുന്ന ഇന്ത്യന്‍ കള്ളനോട്ടുകള്‍ വിതരണം ചെയ്യുന്ന ഏര്‍പ്പാടുമുണ്ട്. അവരെ കുറ്റം പറയാന്‍ പറ്റില്ല. ഇക്കാലത്ത് പ്രതികാരം കൊണ്ട് മാത്രം ജീവിക്കാന്‍ പറ്റില്ലല്ലോ. ഇവരുടെ കള്ളനോട്ടു പോലീസ്‌ പിടിക്കുന്നു. കള്ള തെളിവുകളുടെ ബാക്കിയായി മ്മധവാന്‍ രാജാവ് ലോക്കപ്പ് മര്‍ദനത്തിനു ഇരയാവുന്നു. നിരപരാധിയായ അച്ഛനെ രക്ഷിക്കാന്‍ മകന് നാട്ടുരാജാവിന്റെ ചെങ്കോല്‍ കൈയിലെടുക്കേണ്ടി വരുന്നു. കൂടെ ആന അമറുന്ന ശബ്ദം കേള്‍പ്പിക്കുന്ന സിദ്ധിയും ഫ്രീ ആയി കിട്ടുന്നു. അതും വീടിന്‍റെ പ്രശ്നം തന്നെ ആണ്. പണ്ടിവിടെ താമസിച്ച ഇന്ദുചൂഡന്‍ സാറിനും അദ്ദേഹത്തിന്‍റെ അച്ഛനും ചെയ്യാത്ത കുറ്റത്തിന് ജയിലില്‍ കിടക്കേണ്ടി വന്നിട്ടുണ്ട്. കുറ്റവിമോചിതനായി പുറത്ത് വന്ന ഉടനെ പഴയ ജഡ്ജി അദ്ദ്യത്തിനെ പോലെ ഇദ്ദേഹവും മരണപ്പെടുന്നു. ഗ്രഹങ്ങളും നക്ഷത്രങ്ങളും മാറിയതനുസരിച്ചു താക്കോല്‍ എടുക്കാന്‍ മറന്നതാണ് മരണ കാരണമെന്ന് ജ്യോത്സ്യന്‍ പറഞ്ഞാണ് മകന്‍ യുവരാജാവ് അറിയുന്നത്. പിന്നീട് പെട്ടെന്ന് തന്നെ വില്ലന്മാരുടെ വീട്ടില്‍ ഇന്‍കംടാക്സ്‌ വകുപ്പിന്‍റെ അന്വേഷണം നടക്കുന്നു. അങ്ങനെ പൊരുതി മുട്ടിയ നീര്‍ക്കോലി പോലെ ആവുമ്പോള്‍ അവര്‍ യുവരാജാവിനെ കൊല്ലാന്‍ ശ്രമിക്കുന്നു. അമ്പലത്തിലെ ഉത്സവം, ഭഗവതിയുടെ തിരുവാഭരണം, ക്ഷേത്രത്തിന്‍റെ പുനരുദ്ധാരണം, സ്ഥാനാരോഹണം, പട്ടു, വാള്‍ ചിലമ്പ്, കോമരം, കൊടിമരം, കൊലകൊമ്പന്‍ തുടങ്ങിയ സംഭവങ്ങള്‍ ഒന്നിച്ചു വരുന്ന ശുഭ മുഹൂര്‍ത്തത്തില്‍ ജ്യോത്സ്യശിരോമണി നായകന്‍ യുവരാജാവിനെ ക്ഷത്രിയനില്‍ നിന്നും ബ്രാഹ്മണന്‍ ആയി ഉയര്‍ത്തി പുണൂല്‍ കൊടുക്കുന്നു. അതിനിടയില്‍ അദ്ദേഹത്തെ വധിക്കാന്‍ ശ്രമിക്കുന്ന വില്ല സഹോദരനെ അടിച്ചു അവശനാക്കിയത്തിനു ശേഷം ആനയെ കൊണ്ട് ചവിട്ടിച്ചു കൊല്ലുന്നു. സര്‍വം ശുഭം.

കാവല്‍ മാലാഖ ഒരു ഒലക്ക എടുത്തു എന്‍റെ തലയ്ക്കു നല്ല അടി തന്നിരുന്നെങ്കിലും ഇത്രയും ക്ഷതം സംഭവിക്കില്ലായിരുന്നു. പ്രിഥ്വിരാജ് എന്ന നടനും, ഷാജി കൈലാസ്‌ എന്ന സംവിധായകനും ചേര്‍ന്ന് അവതരിപ്പിച്ച ഈ പൊറാട്ട് നാടകത്തില്‍ അല്പമെങ്കിലും നമ്മള്‍ ശ്രദ്ധിക്കുന്നത് സായികുമാര്‍ എന്ന നല്ല നടനെയാണ്. ഏഴു ചിത്രങ്ങള്‍ ഒരേ പോലെ, ഒരേ നാട്ടിലും, വീട്ടിലും, കഥാപാത്രങ്ങളെയും വെച്ച് എടുക്കുക എന്നത് പ്രേക്ഷകരെ വെറും മണ്ണുണ്ണികളായി കാണുന്നത് കൊണ്ടാണ്. അതിന്‍റെ എല്ലാം ഇടയില്‍ ‘ക്ഷാത്ര വീര്യം’ ‘ജനിതക ബലം’ ‘അക്ഷൌഹിണി’ ‘ചക്രവ്യൂഹം’ ‘അഭിമന്യു’ ‘ബ്രാഹ്മണ്യം’ എന്നോകെ കൂടെ ചേര്‍ത്താല്‍ ശുഭമായി! ഈ സിനിമ എടുത്തവനെ വിടാം. ഇതെനിക്ക് തന്നവനെ ഞാന്‍ ശരിക്കൊന്നു കാണുന്നുണ്ട്!

 

About these ads

7 thoughts on “മാടമ്പിമാരും,കാവല്‍ മാലാഖയും പിന്നെ ഞാനും!

    • Hey. Thanks. :)
      ഇത് പോലത്തെ അബദ്ധം മറ്റുള്ളവര്‍ക്ക് പറ്റാതെ നമ്മള്‍ നോക്കണമല്ലോ! :)

  1. ha ha ha haaaa… kalakki… ithrayum nalla review aadyamaaya vaayikkunne… ingane oru abadham pattathe kaavalmalakha enne thunachu… :)

    • വല്ലപ്പോഴും ഒരിക്കലാ മലയാള സിനിമ കാണാനുള്ള ധൈര്യം വരുന്നത്. പലപ്പോഴും ഇങ്ങനെയൊക്കെ ആയിത്തീരും. ഇനി കൂടുതല്‍ ശ്രദ്ധിക്കണം. :)
      തന്‍റെ കാവല്‍ മാലാഖയെ അടുത്ത തവണ ഞാനൊന്ന് കടം വാങ്ങിക്കോട്ടേ?

    • :D
      It had to be in Malayalam. It’s about a movie I watched and it kinda challenged my intelligence. Wanted to abuse the film, the director and the lead actor. Writing in English would not have achieved the desired result. :D

Leave a Petal in the Basket

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Connecting to %s